N.A.N.R Films  (British Indian Ocean Territory)


10
0
1

ജീവിച്ചിരുന്നപ്പോൾ ഒരു പരാജയമായിരുന്ന വിൻസെന്റ് വാൻ ഗോഗ് എന്ന ചിത്രകാരന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാണ് ഈ ഹൃസ്വചിത്രം. മരണശേഷം വാൻ ഗോഗ് ചിത്രങ്ങൾക്കെല്ലാം വളരെയധികം ആവശ്യക്കാരുണ്ടായി. ഈ ചിത്രത്തിൽ മരണം വാൻ ഗോഗുമായി സംസാരിക്കുന്നു.



മരണക്കിടക്കയിലുള്ള വാൻ ഗോഗിനെ കൊണ്ടുപോകാൻ മരണം വരുന്നു. വാൻ ഗോഗിന് തന്നെ കണ്ടിട്ട് ഭയമില്ലാത്തതിൽ മരണം അത്ഭുതപ്പെടുന്നു. പരാജപ്പെട്ട വാൻ ഗോഗിന്റെ ജീവിതത്തിൽ മരണത്തിന് ദുഃഖം തോന്നുന്നു. മരണം ഒരു വാഗ്ദാനം വാൻ ഗോഗിന് മുന്നിൽ വെയ്ക്കുന്നു. പക്ഷേ അത് സ്വീകരിക്കാതെ വാൻ ഗോഗ് മരണത്തിന് നിറവോടെ കൈ നൽകുന്നു.